05 May Sunday

റാഫ അതിർത്തി തുറന്നു: ഗാസയിലേക്ക്‌ ഭക്ഷണവും മരുന്നുമായി 20 ട്രക്കുകള്‍ കടത്തിവിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

കെയ്‌റോ/ഗാസ> റാഫ അതിർത്തി തുറന്നതോടെ ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് അനുമതി നല്‍കിയത്‌. ട്രക്കുകള്‍ ഈജിപ്തില്‍ നിന്ന് ഗാസ മുമ്പിലേക്ക് കടന്നെന്ന് പലസതീന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്നാണ് വിവരം. ഇസ്രയേൽ ആക്രമണം മൂലം  ഗാസയിലെ  പൊറുതിമുട്ടിയ 20 ലക്ഷം ജനങ്ങളാണ് ജീവൻ നിലനിർത്താൻ ആവശ്യമായ വെള്ളവും ഭക്ഷണവും മരുന്നിനുമായി കാത്തിരിക്കുന്നത്. 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന് റെഡ് ക്രസന്റ് പറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീനുകാരുടെ എണ്ണം 4500നടുത്താണ്. അതിലേറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. 2000 ട്രക്ക് അവശ്യ വസ്തുക്കളെങ്കിലും ഉടനടി എത്തിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top