25 April Thursday

കറൻസിയിൽ ബ്രിട്ടീഷ്‌ രാജ്ഞിയെ ഒഴിവാക്കി ഓസ്‌ട്രേലിയ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

സിഡ്‌നി
അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ ചിത്രം കറൻസിയിൽനിന്ന്‌ മാറ്റാൻ തീരുമാനിച്ച്‌ ഓസ്‌ട്രേലിയ. അഞ്ചു ഡോളറിന്റെ നോട്ടിലുള്ള ചിത്രത്തിനു പകരം നിലവിലെ രാജാവ്‌ ചാൾസ്‌ മൂന്നാമന്റെ ചിത്രം വയ്‌ക്കേണ്ടതില്ലെന്നും തീരുമാനം. രാജ്യത്തിന്റെ സ്വന്തം നേതാക്കളുടെ ചിത്രമാകും ഇനിമുതൽ കറൻസിയിൽ അച്ചടിക്കുക. ഇതിനായുള്ള ചർച്ച തുടങ്ങി.

ഓസ്‌ട്രേലിയയിൽ നിയമപ്രകാരം നാണയങ്ങളിൽ ബ്രിട്ടീഷ്‌ ഭരണാധികാരിയുടെ ചിത്രം നിർബന്ധമാണ്‌. എന്നാൽ, അഞ്ചു ഡോളർ നോട്ടുകളിൽ എലിസബത്തിന്റെ ചിത്രം ആലേഖനം ചെയ്തത്‌ അവരോടുള്ള ആദരസൂചകമായായിരുന്നു. ഇതാണ്‌ മാറ്റുന്നത്‌. എലിസബത്തിന്റെ മരണത്തോടെ ഓസ്‌ട്രേലിയയെ ബ്രിട്ടീഷ്‌ രാജഭരണത്തിനു കീഴിലുള്ള രാജ്യമെന്ന പദവിയിൽനിന്ന്‌ മുക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌. ഓസ്‌ട്രേലിയൻ എംപിമാർ ചൊവ്വാഴ്ച പുതിയ ബ്രിട്ടീഷ്‌ രാജാവിനോട്‌ കൂറ്‌ പ്രഖ്യാപിച്ചപ്പോഴും ഓസ്‌ട്രേലിയൻ റിപ്പബ്ലിക്‌ എന്ന ആവശ്യം ഉയർന്നു. രാജ്യത്തലവനായി ഓസ്‌ട്രേലിയൻ പ്രസിഡന്റ്‌ വേണമെന്നാണ്‌ രാജ്യത്തെ മധ്യ ഇടതു സർക്കാരിന്റെ നിലപാട്‌. അതേസമയം, പാപുവ ഗിനിയയിൽ ചാൾസ്‌ മൂന്നാമനെ രാജ്യത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top