18 September Thursday

പുടിൻ എർദോഗൻ 
കൂടിക്കാഴ്‌ച ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023


മോസ്‌കോ
റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും തുർക്കിയ പ്രസിഡന്റ്‌ റെസിപ്‌ തയിപ്‌ എർദോഗനും തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. സോചിയിലാണ്‌ കൂടിക്കാഴ്‌ച. കരിങ്കടൽ വഴിയുള്ള ധാന്യം കയറ്റുമതിചെയ്യുന്നതിനുള്ള കരാറില്‍ റഷ്യയെ പങ്കാളിയാക്കാനായിരിക്കും ശ്രമം.
റഷ്യ, ഉക്രയ്ന്‍ സംഘര്‍ഷം തുടരവെ 3.3 കോടി ടൺ ധാന്യങ്ങളും മറ്റ് ചരക്കുകളും മൂന്ന് ഉക്രയ്‌ൻ തുറമുഖത്തുനിന്ന് സുരക്ഷിതമായി കയറ്റിവിടാന്‍ കരാറിലൂടെ സാധിച്ചിരുന്നു. കരാർ പുതുക്കാൻ ക്രെംലിൻ വിസമ്മതിച്ചു. കരാർ പുനരുജ്ജീവിപ്പിക്കണമെന്നാണ് തുര്‍ക്കിയയുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top