24 April Wednesday

മാർപാപ്പ ആശുപത്രി വിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

വത്തിക്കാൻ സിറ്റി> ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്‌ച ആശുപത്രി വിട്ടു. ആശുപത്രിക്ക് പുറത്ത്‌ കാത്തുനിന്നവർക്കുനേരെ കൈവീശി കാണിച്ച മാർപാപ്പ ചെറുചിരിയോടെ വിശ്വാസികളോടും മാധ്യമങ്ങളോടുമായി പറഞ്ഞു, ‘ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്’. ശ്വാസകോശ അണുബാധയെത്തുടർന്ന്‌ ബുധനാഴ്‌ചയാണ്‌ മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫ്രാൻസിസ് മാർപാപ്പ തന്നെയാകും ഇത്തവണത്തെ ഓശാന ഞായർ തിരുക്കർമങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കുക. താൻ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിൽ മരിച്ച അഞ്ച് വയസ്സുകാരിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചശേഷമാണ്‌ മാർപാപ്പ  വത്തിക്കാനിലേക്ക് മടങ്ങിയത്‌. ശ്വാസംമുട്ടിനേത്തുടർന്ന്‌ ബുധനാഴ്‌ചയാണ്‌ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top