20 April Saturday

ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിൽ വിഷവാതക ആക്രമണം; 108 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023

തെഹ്‌റാൻ> ഇറാനിൽ വിഷവാതക ആക്രമണത്തെ തുടർന്ന്‌ 108 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികൾ സ്‌കൂളിൽപ്പോകുന്നത്‌ തടയാൻ വിഷം നൽകുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ ആക്രമണം.

ബുധനാഴ്‌ച തെഹ്‌റാനിൽ മൂന്നും അർദാബിൽ ഏഴും അടക്കം പത്ത്‌ പെൺകുട്ടികളുടെ സ്‌കൂളുകൾക്ക്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. അർദാബിലെ കുട്ടികളെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

നില തൃപ്‌തികരമാണെന്ന്‌ വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്‌തു. കഴിഞ്ഞ നവംബർ മുതൽ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി 1200ൽ ഏറെ സ്‌കൂൾ വിദ്യാർഥിനികളെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top