07 July Monday

എക്‌സിൽ ഓഡിയോ– -വീഡിയോ കോൾ 
സംവിധാനം വരും

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2023


ലൊസ്‌ ആഞ്ചലസ്‌
സാമൂഹ്യമാധ്യമമായ എക്സില്‍ (മുമ്പ് ട്വിറ്റര്‍) ഓഡിയോ–-വീഡിയോ കോൾ സംവിധാനം പ്രഖ്യാപിച്ച്‌ ഉടമ ഇലോണ്‍ മസ്‌ക്‌. ഐഒഎസ്, ആന്‍ഡ്രോയിഡ്, മാക്, പേഴ്‌സണൽ കംപ്യൂട്ടർ എന്നിവയില്‍ എക്സ് വഴി ഓഡിയോ വീഡിയോ കോള്‍ സൗകര്യമുണ്ടാകും. മൊബൈൽ നമ്പർ ഇല്ലാതെതന്നെ കോൾ ചെയ്യാമെന്ന പ്രത്യേകതയുണ്ട് എന്നാൽ, എന്നുമുതൽ സംവിധാനം ലഭ്യമാകുമെന്ന്‌ മസ്‌ക്‌ വ്യക്തമാക്കിയിട്ടില്ല. ജൂലൈയിൽ, കമ്പനിയുടെ ഡിസൈനർ ആൻഡ്രൂ കോൺവേ  ഇതിനെക്കുറിച്ച് സൂചന നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top