02 July Wednesday

വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന്‌ വച്ചുപിടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

വാഷിങ്‌ടൺ
അമേരിക്കയിൽ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന്‌ വച്ചുപിടിപ്പിച്ചു. ലോറൻസ്‌ ഫോസിറ്റ്‌ എന്ന 58കാരനാണ്‌ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്‌.  ഹൃദയ ശസ്‌ത്രക്രിയ മേരിലാൻഡ് സർവകലാശാലയുടെ സ്കൂൾ ഓഫ് മെഡിസിനിൽനിന്നുള്ള വിദഗ്ധരാണ് നടത്തിയത്.

    ശസ്‌ത്രക്രിയക്കുശേഷം ഫോസിറ്റ് സ്വന്തമായി ശ്വസിക്കുകയും പുതിയ ഹൃദയം  ഉപകരണങ്ങളുടെ സഹായമില്ലാതെ  പ്രവർത്തിക്കുകയും ചെയ്യുന്നതായി സർവകലാശാല പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ മേരിലാൻഡ്‌ സർവകലാശാലയിൽ ഇത്തരത്തിലുള്ള ആദ്യ ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഡേവിഡ്‌ ബെന്നറ്റ്‌ എന്ന അറുപതുകാരനാണ്‌ അന്ന്‌ ഹൃദയം സ്വീകരിച്ചത്‌. ഇദ്ദേഹം രണ്ടുമാസം ജീവിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top