12 July Saturday

ഫിലിപ്സ്‌ 
6000 പേരെ 
പിരിച്ചുവിടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


ആംസ്റ്റർഡാം
ആഗോള ഇലക്‌ട്രോണിക്സ്‌, മെഡിക്കൽ ഉപകരണ രംഗത്തെ പ്രമുഖ കമ്പനിയായ ഫിലിപ്സും വൻ പിരിച്ചുവിടലിന്‌ ഒരുങ്ങുന്നു. രണ്ടുവർഷത്തിനുള്ളിൽ 6000 ജീവനക്കാരെ പിരിച്ചുവിടുമെന്ന്‌ ഡച്ച്‌ കമ്പനി പ്രഖ്യാപിച്ചു. 4000 ജീവനക്കാരെ പിരിച്ചുവിടുമെന്ന്‌ കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചതിന്‌ പുറമേയാണിത്. ഇതോടെ തൊഴിൽ നഷ്ടമാകുന്നവരുടെ എണ്ണം കമ്പനിയിലെ ആകെ ജീവനക്കാരുടെ 13 ശതമാനമാകും.

ശ്വസനപ്രക്രിയയെ സഹായിക്കുന്ന ഉപകരണം സുരക്ഷാപിഴവുകൾ കാരണം വൻതോതിൽ തിരിച്ചുവിളിക്കേണ്ടി വന്നത്‌ കമ്പനിയെ വലിയ പ്രതിസന്ധിയിൽ ആക്കി. ആകെ വിപണിമൂല്യത്തിൽ 70 ശതമാനത്തോളം കുറവുണ്ടായതായാണ്‌ റിപ്പോർട്ട്‌. ഇതുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനാണ്‌ കൂട്ടപ്പിരിച്ചുവിടലെന്നാണ്‌ കമ്പനി സിഇഒ റോയ്‌ ജേക്കബ്‌സിന്റെ വിശദീകരണം. ഗൂഗിൾ, മൈക്രോസോഫ്‌റ്റ്‌, ആമസോൺ, എസ്‌എപി തുടങ്ങിയ ആഗോള കമ്പനികളും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top