29 March Friday

ഫിലിപ്പീന്‍സിലെ സര്‍വകലാശാലയില്‍ വെടിവയ്‌പ്: 3 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jul 25, 2022

മനില
ഫിലിപ്പീന്‍സിലെ അറ്റീനോ ഡെ മനില സർവകലാശാലയിൽ വെടിവയ്പില്‍ മുന്‍ മേയറടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ബാസിലന്‍ പ്രവിശ്യയിലെ ലാമിറ്റണ്‍ ടൗണ്‍ മുന്‍ മേയര്‍ റോസിറ്റ ഫുരി​ഗെ, അവരുടെ സുഹൃത്ത്, യൂണിവേഴ്സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മകളുടെ നിയമബിരുദദാന ചടങ്ങില്‍‌ പങ്കെടുക്കാനെത്തിയതായിരുന്നു മേയര്‍. പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലപാതകത്തിനുശേഷം രണ്ട്‌ കൈത്തോക്കുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സ്ഥലത്തുണ്ടായിരുന്നവര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാൾ ഡോക്ടറാണ്. മുന്‍ മേയറായ റോസിറ്റയോടുള്ള ശത്രുതയാണ് കൊലപാതകത്തിന്റെ കാരണമെന്ന് ക്യുസോണ്‍ സിറ്റി പൊലീസ് മേധാവി ചീഫ് ബ്രി​ഗേഡ് ജനറല്‍ റിമസ് മെഡിന പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് സർവകലാശാല അടച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top