26 April Friday

ഡോൾഫിനൊപ്പം നീന്താൻ പുഴയിൽചാടി; 16 കാരിയെ സ്രാവ്‌ കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

കാൻബെറ > ഓസ്‌ട്രേലിയയിൽ 16കാരി സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു. നോർത്ത് ഫ്രീമാന്റിലിലെ പെർത്തിന്റെ പ്രാന്തപ്രദേശത്തുള്ള സ്വാൻനദിയിൽ നീന്താനിറങ്ങിയ പെൺകുട്ടിയാണ് സ്രാവിന്റെ കടിയേറ്റ് മരിച്ചത്. പെൺ‌കുട്ടിയെ ഏതിനം സ്രാവാണ് കടിച്ചതെന്ന് വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. ശനിയാഴ്‌ച ആണ് സംഭവം.

പെൺകുട്ടിയെ നദിയിൽ നിന്ന് കരയ്‌ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിടെ വെച്ചുതന്നെ കുട്ടി മരിച്ചിരുന്നു എന്ന് ഫ്രെമാന്റിൽ ജില്ലാ പൊലീസ് ആക്‌ടിംഗ് ഇൻസ്പെക്‌ടർ പോൾ റോബിൻസൺ അറിയിച്ചു. സംഭവത്തിൽ പൊലീസ് ഇൻസ്‌പെക്‌ടർ ഖേദം രേഖപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പമാണ് പെൺകുട്ടി നദിയിൽ ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു. ജെറ്റ്-സ്‌കീയിലായിരുന്നു (ജലത്തിന്റെ ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കുകയും സാധാരണയായി ഒരു മോട്ടോർ സൈക്കിൾ പോലെ ഓടിക്കുകയും ചെയ്യുന്ന വാഹനം) അവർ എത്തിയത്. ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. നദിയുടെ ഈ ഭാഗത്ത് സ്രാവുകൾ കാണപ്പെടുന്നത് അസാധാരണമാണെന്ന് ഫിഷറീസ് വിദഗ്‌ദർ പൊലീസിനോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top