വാഷിങ്‌ടൺ> പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് അമേരിക്കൻ വിദേശ മന്ത്രാലയത്തിലെ 11 ജീവനക്കാരെ ചോർത്തിയെന്ന് റിപ്പോർട്ട്.
ഉഗാണ്ടയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഐഫോണിലാണ് ഇസ്രയേൽ കമ്പനിയായ എൻഎസ്‌ഒയുടെ ചാര സോഫ്‌റ്റ്‌വെയർ കണ്ടെത്തിയത്. ആദ്യമായാണ് പെഗാസസ് അമേരിക്കൻ സർക്കാർ ജീവനക്കാരെ ചോർത്തിയെന്ന് സ്ഥിരീകരിക്കുന്നത്.തങ്ങളുടെ ജീവനക്കാരുടെ ജീവൻതന്നെ അപകടത്തിലാക്കിയ പ്രവൃത്തിയാണിതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പിസാകി പറഞ്ഞു.
ഒരു മാസംമുമ്പ് യു എസ് വാണിജ്യ മന്ത്രാലയം എൻഎസ്‌ഒയെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. അമേരിക്കൻ നിർമിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും വിലക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..