07 July Monday

വിമാനത്തില്‍ സഞ്ചരിച്ച 
യാത്രക്കാരന് വെടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


നേ-പിഡ
മ്യാന്‍മറില്‍ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരന് വെടിയേറ്റു. ​മുഖത്ത് ഗുരുതര പരിക്കേറ്റ യാത്രക്കാരനെ വിമാനം ലോയിക്കാവില്‍ ലാന്‍ഡ് ചെയ്തയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ പുറംചട്ട തുളച്ചുകടന്നാണ് വെടിയുണ്ട യാത്രക്കാരന്റെ ശരീരത്തില്‍ പതിച്ചത്.

ഏകദേശം 3500 അടി ഉയരത്തില്‍ പറന്ന വിമാനത്തിലേക്ക് "ഭീകരര്‍' വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മ്യാന്‍മര്‍ സൈനിക ഭരണകൂടം അവകാശപ്പെട്ടു. വിമതസായുധസേനയാണ് പിന്നിലെന്നും ആരോപിച്ചു. എന്നാല്‍ വിമതര്‍ ഇക്കാര്യം നിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top