25 April Thursday

രോഗം പകര്‍ത്തിയതിന് മാപ്പിരന്ന്‌ ദക്ഷിണകൊറിയൻ സഭാധ്യക്ഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 3, 2020

സോള്‍> ചൈനയ്‌ക്കുപുറത്ത് ഏറ്റവും കൂടുതല്‍പേര്‍ക്ക് കോവിഡ്–-19 സ്ഥിരീകരിച്ച ദക്ഷിണകൊറിയയില്‍ രോഗം പടര്‍ത്താന്‍ വഴിവച്ച  ഷിന്‍ചിയോന്‍ജി ക്രൈസ്തവസഭയുടെ അധ്യക്ഷന്‍ വാര്‍ത്താസമ്മേളം വിളിച്ചുകൂട്ടി തലകുമ്പിട്ട് രാജ്യത്തോട് മാപ്പിരന്നു. അനുയായികള്‍ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന എൺപത്തെട്ടുകാരനായ സഭാധ്യക്ഷന്‍ ലീ മാന്‍-ഹീക്കെതിരെ കേസെടുത്തേക്കും.

കൊറോണ മുന്‍കരുതലുകള്‍ കാറ്റില്‍ പറത്തി  രാജ്യത്തെമ്പാടും പ്രാര്‍ഥനായോഗം സംഘടിപ്പിച്ചതും രോഗം ബാധിച്ച സഭാംഗങ്ങളുടെ പേര് രഹസ്യമാക്കിവച്ചതുമാണ്  സ്ഥിതി രൂക്ഷമാക്കിയത്. 

രാജ്യത്ത് ആകെ രോഗബാധിതരായ  4,212 പേരില്‍ 60 ശതമാനവും ഷിന്‍ചിയോന്‍ജി സഭാംഗങ്ങളാണ്. സഭയുടെ നടപടിയാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അസൂയാലുക്കളായ തിന്മയുടെ ശക്തികളാണ് സഭാംഗങ്ങള്‍ക്കിടയില്‍ രോഗം പടര്‍ത്തിയതെന്നാണ് ലീ മാന്‍-ഹീയുടെ അവകാശവാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top