16 April Tuesday

പാകിസ്ഥാനില്‍ മരുന്നിനും ക്ഷാമം ; ശസ്ത്രക്രിയകൾ 
 മാറ്റിവയ്ക്കേണ്ട സ്ഥിതി

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2023


ഇസ്ലാമാബാദ്‌
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ ജീവൻരക്ഷാ മരുന്നുകൾക്കും ക്ഷാമം. അവശ്യമരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ആശുപത്രികളിൽഎത്താതായതോടെ സർജറികൾ മാറ്റിവക്കേണ്ട സ്ഥിതിയാണെന്നാണ്‌ റിപ്പോർട്ട്‌. പനഡോൾ, ഇൻസുലിൻ, ബ്രൂഫെൻ, ഡിസ്‌പിരിൻ, കാൽപോൾ, ടെഗ്രൽ, ബുസ്കോപാൻ, റിവോട്രിൽ തുടങ്ങിയവ ഉൾപ്പെടെയുള്ള മരുന്നുകൾക്കാണ്‌ ക്ഷാമം.

പാകിസ്ഥാനിൽ മരുന്ന് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കൾ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ്‌ ഇറക്കുമതി ചെയ്യുന്നതa്‌. ഭൂരിഭാഗം മരുന്നും വിദേശരാജ്യങ്ങളിൽനിന്നാണ്‌ വാങ്ങുന്നത്‌. ഡോളറിന്റെ ക്ഷാമവും പാക്‌ രൂപയുടെ വിലയിടിവും കാരണം ഇറക്കുമതി ഫലപ്രദമായി നടക്കുന്നില്ല. ശമ്പളം നല്‍കുന്നതും ധനബില്ലുകള്‍ പാസാക്കുന്നതും പാകിസ്ഥാന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top