ഐക്യരാഷ്‌ട്രകേന്ദ്രം> മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരർക്കെതിരെ വിശ്വാസയോഗ്യമായ നടപടിയെടുക്കാൻ പാകിസ്ഥാൻ തയാറാകണമെന്ന് ഐക്യരാഷ്‌ട്ര സംഘടന പൊതുസഭയിൽ ആവശ്യപ്പെട്ട് ഇന്ത്യ. വെള്ളിയാഴ്‌ച പാക് കാവൽ പ്രധാനമന്ത്രി അൻവറുൾഹഖ് കക്കർ കശ്‌മീർ വിഷയം ഉന്നയിച്ചതിനു പിന്നാലെയാണ് യുഎന്നിലെ ഇന്ത്യൻ സെക്രട്ടറി പെതൽ ഗെഹ്‌ലോട്ടിന്റെ മറുപടി.
ലോകത്ത് അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഏറ്റവും കൂടുതൽ തീവ്രവാദ സംഘടനകളുടെയും വ്യക്തികളുടെയും കേന്ദ്രമാണ് പാകിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾക്കെതിരെ വിശ്വസനീയമായ നടപടിയെടുക്കണം. ജമ്മു കശ്മീരിലെയും ലഡാക്കിലെയും കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ടവ തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ അഭിപ്രായം പറയാൻ പാകിസ്ഥാന് അധികാരമില്ല’–- അവർ പറഞ്ഞു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമാധാനത്തിന്റെ താക്കോലാണ് കശ്മീർ എന്നായിരുന്നു കക്കറിന്റെ പ്രസ്‌താവന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..