ഇസ്ലാമാബാദ്> ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ പാകിസ്ഥാന് പ്രാതിനിധ്യം. മാലദ്വീപിൽ നടന്ന ആദ്യ ‘മിസ് യൂണിവേഴ്സ് പാകിസ്‌ഥാൻ’ ജേതാവായി 24കാരിയായ മോഡൽ എറിക്ക റോബിൻ. ഈ വർഷം നവംബറിൽ എൽ സാൽവഡോറിൽ നടക്കുന്ന 72–--ാമത് ഗ്ലോബൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ എറിക്ക റോബിൻ പാകിസ്ഥാനെ പ്രതിനിധീകരിക്കും. കറാച്ചിയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് എറിക്ക ജനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..