26 April Friday

പാക്‌ ഇടതുപക്ഷ നേതാക്കൾക്ക്‌ 9 വർഷത്തിന്‌ ശേഷം ജയിൽമോചനം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

Photo Credit: Awami Workers' Party Facebook Page

ഇസ്ലാമാബാദ്‌ > പാകിസ്ഥാനിലെ ഇടതുപക്ഷ അവാമി വർക്കേഴ്‌‌സ്‌ പാർടി നേതാവും പരിസ്ഥിതി പ്രക്ഷോഭകനുമായ ബാബ ജാൻ(45) ഒമ്പതുവർഷത്തെ ജയിൽവാസത്തിന്‌ ശേഷം മോചിതനായി. ബാബ ജാനിനൊപ്പം ഇഫ്‌തിഖർ കത്‌ബലായ്‌, അമീൻ ഖാൻ, ഷക്കുറുള്ള ബെയ്‌ഗ്‌ എന്നീ അവാമി വർക്കേഴ്‌സ്‌ പാർടി പ്രവർത്തകരും വർഷങ്ങൾ നീണ്ട ജയിൽവാസത്തിന്‌ ശേഷം മോചിതരായി.

പാക്‌ അധീന കശ്‌മീരിൽ വടക്കൻ ഗിൽജിത്‌ ബാൾടിസ്ഥാനിലെ ഹുൻസാ താഴ്‌വരയിൽനിന്നുള്ള ബാബ ജാൻ പാർടി വൈസ്‌ പ്രസിഡന്റായിരുന്നു. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമാണ്‌. 2011ൽ ജനകീയ സമരങ്ങളുടെ പേരിലാണ്‌ ഇദ്ദേഹമടക്കമുള്ളവരെ ഭീകരവിരുദ്ധ കോടതി  ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചത്‌. 2016ൽ ഇവരുടെ അപ്പീൽ തള്ളിയിരുന്നു. ഇത്തവണ ഇവരുടെ പുനഃപരിശോധനാ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.

കാരക്കോറം മലനിരകളെ ബാധിക്കുന്ന കാലാവസ്ഥാ മാറ്റത്തിലേക്ക്‌ ജനങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നതടക്കമുള്ള പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായിരുന്നു ബാബ ജാൻ. പ്രക്ഷോഭകരും സർക്കാരും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണ്‌ ഇതെന്നാണ്‌ റിപ്പോർട്ട്‌. ജയിൽ മോചിതരായ നേതാക്കൾക്ക്‌ അവാമി വർക്കേഴ്‌സ്‌ പാർടി പ്രവർത്തകർ സ്വീകരണം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top