ഇസ്‍ലാമാബാദ്> പാകിസ്ഥാനിൽ ആറു കുട്ടികളടക്കം ഏട്ടുപേർ 1200 അടി ഉയരത്തിലുള്ള കേബിൾ കാറിനുള്ളിൽ കുടുങ്ങി. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണു സംഭവം. നദിക്കു മുകളിൽ സ്ഥാപിച്ച കേബിൾ കാറിൻറെ പ്രവർത്തനം പാതിവഴിയിൽ നിലയ്‌ക്കുകായിരുന്നു. സ്‌കൂളിൽ പോകാനായാണ് കുട്ടികൾ കേബിൾ കാറിൽ കയറിയത്. ചൊവ്വാഴ്‌ച രാവിലെ എട്ടുമണിയോടെ കേബിൾ കാറിൽ കുടുങ്ങി കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..