28 March Thursday

ലോകമാകെ തുറന്നത്‌ പകുതി സ്കൂളുകൾമാത്രം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

Photo Credit: screengrab/YouTube

വാഷിങ്‌ടൺ > കോവിഡിൽ ലോകമാകെയുള്ള സ്കൂളുകൾ അടച്ചിട്ട്‌ 19 മാസം. കോവിഡ്‌ കുറയുന്ന സാഹചര്യത്തിലും വീണ്ടും തുറന്നത്‌ പകുതി സ്കൂളുകൾ മാത്രമെന്ന്‌ ഗ്ലോബൽ എഡ്യൂക്കേഷൻ റിക്കവറി ട്രാക്കർ.
34 ശതമാനം സ്കൂളുകളും പകുതി ഓൺലൈനായും പകുതി ക്ലാസ് മുറികളിലുമായാണ്‌ അധ്യയനം നടത്തുന്നത്. ജോൺസ്‌ ഹോപ്കിൻസ്‌ സർവകലാശാല, ലോക ബാങ്ക്‌, യുനിസെഫ്‌ എന്നിവയുടെ സംയുക്ത സംരംഭമാണ്‌ ട്രാക്കർ.

ലോകത്തെ സ്കൂളുകളിൽ 54 ശതമാനം തുറന്നുപ്രവർത്തിക്കുന്നു. 80 ശതമാനത്തിലും അധ്യയനം മുടങ്ങിയിട്ടില്ല. പത്തുശതമാനം പൂർണമായും ഓൺലൈനില്‍. രണ്ടുശതമാനം സ്കൂളുകളിൽ അധ്യയനം പൂർണമായും മുടങ്ങിയെന്നും കണ്ടെത്തി. 53 ശതമാനം രാജ്യവും അധ്യാപകരെ വാക്സിൻ മുൻഗണനാ വിഭാഗത്തിൽ പെടുത്തി.
മുതിർന്നവരെ അപേക്ഷിച്ച്‌ പത്തുവയസ്സിൽ താഴെയുള്ളവര്‍ക്ക് കോവിഡ്‌ വരാനും പകർത്താനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top