16 July Wednesday

ഡെല്‍റ്റയെ പിന്തള്ളാന്‍ ഒമിക്രോണ്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 31, 2021


സിംഗപ്പുർ
വരും ആഴ്ചകളില്‍ ലോകത്ത്  ഡെല്‍റ്റയേക്കാള്‍ പ്രബലമായ കോവിഡ് വകഭേ​ദമായി ഒമിക്രോണ്‍ മാറുമെന്ന് വിദ​ഗ്‌ധ മുന്നറിയിപ്പ്. നിലവില്‍ ആഫ്രിക്ക ഒഴികെയുള്ള രാജ്യങ്ങളില്‍ കൂടുതലായി ബാധിക്കുന്നത് ഡെല്‍റ്റയാണ്.

ഒരു മാസത്തിനിടെ ആഫ്രിക്ക ഒഴികെ ലോകത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് കേസുകളില്‍ 7–-27 ശതമാനം വരെ ഒമിക്രോണ്‍ വകഭേദത്തില്‍പെട്ടവ. നവംബർ 11ന് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോണ്‍  ഇതിനകം നൂറ്റിപ്പത്തിലധികം രാജ്യത്തെത്തിയെന്നും സിം​ഗപ്പുരിലെ ഏജൻസി ഫോര്‍ സയൻസ്, ടെക്‌നോളജി ആൻഡ് റിസർച്ച്സ് ബയോ ഇൻഫർമാറ്റിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ മൗറർ-സ്ട്രോ പറഞ്ഞു. 

ഡെൽറ്റ വകഭേദത്തിന് 13 തവണ ജനിതകമാറ്റം സംഭവിച്ചെങ്കില്‍ ഒമിക്രോണിന് അമ്പതോളം ജനിതകമാറ്റം വന്നു, അവയിൽ 32 എണ്ണം സ്പൈക്‌ പ്രോട്ടീനിലാണ്. അതുകൊണ്ടുതന്നെ ഇത് ‍ഡെല്‍റ്റയേക്കാള്‍ വേ​ഗത്തില്‍ മനുഷ്യകോശങ്ങളിലേക്ക് കടക്കുമെന്ന് സിംഗപ്പുര്‍ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ പകർച്ചവ്യാധി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ പ്രൊഫ. ഡെയ്ൽ ഫിഷർ ചൂണ്ടിക്കാട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top