29 March Friday

വീണ്ടും മാസ്കിട്ട് ലോകം ; ദക്ഷിണാഫ്രിക്കയിൽ രോ​ഗികള്‍ ഇരട്ടിച്ചു ; യുഎസിലും യുഎഇയിലും ഒമിക്രോണ്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


വാഷിങ്ടണ്‍
ഒമിക്രോണിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അതിര്‍ത്തി അടച്ചത് അറുപതോളം രാജ്യം.വാക്സിനേഷന്‍ വേ​ഗത്തിലാക്കാനും മാസ്ക് കര്‍ശനമാക്കാനും മിക്ക രാജ്യവും നടപടി തുടങ്ങി. പതിനെട്ട് വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ഓരോ ആറുമാസത്തിലും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ഇതിന്റെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഭക്ഷണശാലകളിലും പൊതുയോ​ഗങ്ങളിലും പ്രവേശനം അനുവദിക്കൂവെന്നും എന്ന് ചിലി അറിയിച്ചു.

വാക്സിന്‍ എടുക്കാത്ത അറുപത് വയസ്സ്‌ പിന്നിട്ടവര്‍ക്ക് പ്രതിമാസം 100 യൂറോ പിഴ ഈടാക്കുമെന്ന് ​ഗ്രീസ് അറിയിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ വിവാദമായ ഫോണ്‍നിരീക്ഷിണ ചാരസാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇസ്രയേല്‍ തീരുമാനിച്ചു. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി. നെതര്‍ലൻഡ്‌സില്‍ വീണ്ടും അടച്ചിടലും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതോടെ നടന്ന പ്രതിഷേധം അക്രമാസക്തമായി. വാക്സിൻ എടുക്കുന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്ക് സ്ലോവാക്യ 500 യൂറോ ബോണസ് പ്രഖ്യാപിച്ചു.

യുഎസിലും യുഎഇയിലും ഒമിക്രോണ്‍
ഇന്ത്യ ഉള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. നവംബര്‍ 22ന്  ദക്ഷിണാഫ്രിക്കയില്‍നിന്ന് കലിഫോര്‍ണിയയില്‍ എത്തിയ ആളില്‍ വൈറസ് സ്ഥിരീകരിച്ചതായി അമേരിക്ക.യുഎഇയിലും ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽനിന്ന്‌ ഒരു അറബ് രാജ്യം വഴി വന്ന സ്ത്രീക്കാണ്

ദക്ഷിണാഫ്രിക്കയിൽ രോ​ഗികള്‍ ഇരട്ടിച്ചു
ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ ഒറ്റദിവസംകൊണ്ട് വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം ചൊവ്വാഴ്ച 4374 കേസ്. എന്നാല്‍, ബുധനാഴ്ച 8561 രോ​ഗികള്‍. തൊട്ടടുത്ത ദിവസംതന്നെ  പ്രതിദിന കേസുകള്‍ 10,000 കവിയും. രണ്ടാഴ്ച മുമ്പ്‌ മുന്നൂറ് പ്രതിദിന കോവിഡ് രോ​ഗികള്‍ ഉണ്ടായിരുന്നിടത്താണിത്. രോ​ഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോവിഡ് മാനദണ്ഡം ദക്ഷിണാഫ്രിക്ക കര്‍ശനമാക്കി.   വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന്‌ ആരോഗ്യ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരുന്ന ഇവർക്ക്‌ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top