16 July Wednesday

യുകെയിൽ ഒമിക്രോൺ സമൂഹവ്യാപനം; സ്ഥിരീകരിച്ച്‌ ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ലണ്ടൻ> ബ്രിട്ടനിൽ ഒമിക്രോൺ സമൂഹവ്യാപനം സ്ഥിരീകരിച്ച്‌ ആരോഗ്യമന്ത്രി സജിദ്‌ ജാവിദ്‌. ഇംഗ്ലണ്ടിന്റെ വിവിധ പ്രദേശത്ത്‌ ഒമിക്രോൺ പടർന്നുകഴിഞ്ഞതായും അദ്ദേഹം പാർലമെന്റിനെ അറിയിച്ചു. ഇതുവരെ 336 പേരിലാണ്‌ ഒമിക്രോൺ സ്ഥിരീകരിച്ചത്‌. ഇംഗ്ലണ്ടിൽ‐261, സ്‌കോട്ട്‌ലൻഡിൽ‐71, വെയ്‌ൽസിൽ‐നാല്‌ എന്നിങ്ങനെയാണ്‌ രോഗ ബാധിതർ. ഇതിൽ വിദേശയാത്ര പോകാത്ത നിരവധിയാളുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

യൂറോപ്പിലെ കോവിഡ്‌ ബാധിതരിൽ ഭൂരിപക്ഷവും അഞ്ചുമുതൽ 14 വരെ പ്രായക്കാരാണെന്ന്‌ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്‌ ഓഫീസ്‌ അറിയിച്ചു. 21 രാജ്യത്തിലായി 432 പേർക്കാണ്‌ പുതിയ വകഭേദം സ്ഥിരീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top