16 April Tuesday

ഭൂമിയിൽ 
ഉറുമ്പുകൾ 20,000,000,000,000,000

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ഹോങ്‌കോങ്‌
ഭൂമിയിൽ ഉറുമ്പുകളുടെ എണ്ണം കണ്ടെത്തി ശാസ്‌ത്രജ്ഞർ. ഏകദേശം 20 ക്വാഡ്രില്യൻ ( 20 കഴിഞ്ഞ്‌ 15 പൂജ്യം– 200 കോടി കോടി) ഉറുമ്പുകളുണ്ടെന്നാണ്‌ കണ്ടെത്തൽ.
ഇവയുടെ ആകെ ഭാരം 12 മെഗാ ടൺ ഡ്രൈ കാർബണിന്‌ തുല്യമാണെന്ന്‌ പഠനത്തിൽ പറയുന്നു. അതായത്‌ ഭൂമിയിലെ മനുഷ്യരുടെ മൊത്തം ഭാരത്തിന്റെ അഞ്ചിലൊന്നിന്‌ തുല്യം.  നിലവിൽ ജർമനിയിലെ വൂഴ്‌സ്‌ബർഗ്‌ സർവകലാശാലയിൽ ഗവേഷണം നടത്തുന്ന പാട്രിക്‌  സ്കൾതീസിന്റെ നേതൃത്വത്തിൽ ഹോങ്‌കോങ്‌ സർവകലാശാലയിലെ ശാസ്‌ത്രജ്ഞരാണ്‌ പഠനം നടത്തിയത്‌. 

നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ഉറുമ്പുകളുടെ എണ്ണത്തെ കുറിച്ച് ലഭ്യമായ 489 പഠനത്തെ വിലയിരുത്തിയാണ്‌ എണ്ണം കണക്കാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top