26 April Friday

ദക്ഷിണ കൊറിയക്കുമേൽ 
യുദ്ധവിമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022


സോൾ
ദക്ഷിണ കൊറിയൻ വ്യോമമേഖലയ്ക്കു സമീപം 12 ഉത്തര കൊറിയൻ വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്‌. എട്ട്‌ ഫൈറ്റർ വിമാനവും നാല്‌ ബോംബർ വിമാനങ്ങളുമാണ്‌ യുദ്ധസജ്ജമെന്ന്‌ തോന്നുംവിധമുള്ള വിന്യാസത്തിൽ പറന്നതെന്ന്‌ ദക്ഷിണ കൊറിയൻ സൈന്യം ചൂണ്ടിക്കാട്ടി. സംയുക്ത കൊറിയൻ വ്യോമാതിർത്തിക്ക്‌ വടക്കായാണ്‌ വിമാനങ്ങൾ അഭ്യാസം നടത്തിയത്‌. മറുപടിയായി ദക്ഷിണ കൊറിയ 30 യുദ്ധവിമാനം സജ്ജമാക്കിയതായും റിപ്പോർട്ടുണ്ട്‌. ദക്ഷിണ–- ഉത്തര കൊറിയകൾക്കിടയിൽ അടുത്ത ദിവസങ്ങളായി സംഘർഷം രൂക്ഷമാവുകയാണ്‌. വ്യാഴാഴ്ച രണ്ടു ബാലിസ്റ്റിക്‌ മിസൈൽ കൂടി പരീക്ഷിച്ചതിനു പിന്നാലെയാണ്‌ ഉത്തര കൊറിയ മേഖലയിൽ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയത്‌.

രണ്ടാഴ്ചയ്ക്കിടെ ആറു ബാലിസ്റ്റിക്‌ മിസൈലുകളാണ്‌ പരീക്ഷിച്ചത്‌. ദക്ഷിണ കൊറിയയും അമേരിക്കയും കഴിഞ്ഞ ദിവസം മേഖലയിൽ മിസൈൽ പരീക്ഷിച്ചതും കൊറിയൻ ഉപദ്വീപിലേക്ക്‌ അമേരിക്ക വിമാനവാഹിനിക്കപ്പൽ പുനർവിന്യസിച്ചതും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്‌. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഇന്ത്യയും ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും അപലപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top