20 April Saturday

അനധികൃത താമസക്കാര്‍ക്കെതിരെ നടപടിക്ക് കുവൈത്ത്; പിടിക്കപ്പെട്ടാൽ കനത്ത പിഴയിട്ട്‌ നാടുകടത്തും

അനസ് യാസിന്‍Updated: Sunday Nov 14, 2021

മനാമ > വിദേശികൾക്ക് താമസം നിയമവിധേയമാക്കാൻ ഇനി സമയം അനുവദിക്കില്ലെന്ന് കുവൈത്ത്. താമസരേഖകൾ (ഇഖാമ) ഇല്ലാത്തവർ പിഴ അടച്ച് രാജ്യം വിട്ടാൽ പുതിയ വിസയിൽ തിരികെവരാൻ തടസ്സമില്ല.

സുരക്ഷാ പരിശോധനയ്‌ക്കിടെ അറസ്റ്റിലായാൽ കനത്ത പിഴയിട്ട്‌ നാടുകടത്തും. ആജീവനാന്ത പ്രവേശന വിലക്കും മറ്റു ഗൾഫ് രാജ്യങ്ങളിൽ അഞ്ചുവർഷത്തെ വിലക്കും നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

താമസ നിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്നവരെ കണ്ടെത്താൻ സുരക്ഷാ പരിശോധന വ്യാപകമാക്കും. ഏതാണ്ട് 1.6 ലക്ഷം അനധികൃത താമസക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നുമുതൽ 30വരെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത 30,000 ഇന്ത്യക്കാർ ഉൾപ്പെടെ 1.2 ലക്ഷം താമസ നിയമ ലംഘകരെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top