18 September Thursday

കൈലാസ രാജ്യത്തിന്റെ 
പ്രതിനിധി യുഎന്നിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023


ഐക്യരാഷ്ട്രകേന്ദ്രം
ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായി ഇന്ത്യവിട്ട വിവാദ സന്യാസി നിത്യാനന്ദ സ്ഥാപിച്ച കൈലാസ രാജ്യത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്ര സംഘടനാ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. യുഎന്നിലെ ‘യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ ഓഫ്‌ കൈലാസ’യുടെ സ്ഥിരം പ്രതിനിധി വിജയപ്രിയ നിത്യാനന്ദ കഴിഞ്ഞ 24ന്‌ യുഎന്നിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള യോഗത്തിലാണ്‌ പങ്കെടുത്തത്‌. നിത്യാനന്ദ തന്നെയാണ്‌ ചിത്രം സഹിതം ഇത്‌ ട്വീറ്റ്‌ ചെയ്തത്‌.

നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമാചാര്യനാണെന്നും ഇന്ത്യ അദ്ദേഹത്തെ പീഡിപ്പിക്കുന്നെന്നുമാണ്‌ അവർ യോഗത്തിൽ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top