26 April Friday

നൈജീരിയയില്‍ ആക്രമണത്തിൽ 37 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 29, 2021


ലാഗോസ്
നൈജീരിയയിലെ വടക്കൻ ഗ്രാമപ്രദേശത്തുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. കഡുന സംസ്ഥാനത്തെ കൗര കൗൺസിൽ മേഖലയിലാണ് സംഘർഷം. കഡുനയുടെ വടക്കൻ മേഖലയിലുള്ള ഹൗസ -ഫുലാനി വംശജരും തെക്കൻ മേഖലയിലെ ക്രിസ്‌ത്യൻ വിഭാഗവും തമ്മിൽ നിരന്തര സംഘർഷം തുടരുന്ന മേഖലയാണിത്‌. ഞായറാഴ്ച വൈകിട്ട്‌ മഡാമായി ഗ്രാമത്തിലെ പള്ളിക്ക് സമീപമാണ് തോക്കുധാരികളായ സംഘം ആക്രമണം നടത്തിയത്.   ഫുലാനി വംശജരാണ്‌ ആക്രമിച്ചതെന്ന്‌ പരിക്കേറ്റവർ ആരോപിച്ചു.  വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ പള്ളിയിലെത്തിയ വിശ്വാസികളാണെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സംസ്ഥാന സുരക്ഷാ കമീഷണർ സാമുവൽ അരുവൻ പറഞ്ഞു.

രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആഗസ്‌തിൽ ഇവിടെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ കത്തി നശിക്കുകയും ചെയ്‌തിരുന്നു.  ഇതേ ദിവസം വടക്കുപടിഞ്ഞാറൻ നൈജീരിയൻ സംസ്ഥാനമായ സൊകോട്ടോയിലെ സൈനിക താവളത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 22 സുരക്ഷാ ഉദ്യോ​ഗസ്ഥര്‍ കൊല്ലപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top