20 April Saturday

പൊതുകറന്‍സിക്ക് ബ്രസീൽ–- അർജന്റീന ; പിന്തുണയുമായി വെനസ്വേല

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

നിക്കൊളാസ്‌ മഡൂറോ image credit Nicolas Maduro twitter


കാരക്കാസ്‌
പൊതു കറൻസിക്കായുള്ള ബ്രസീൽ–- അർജന്റീന ശ്രമങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ വെനസ്വേല. ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവയും അർജന്റീന പ്രസിഡന്റ്‌ ആൽബർട്ടോ ഫെർണാണ്ടസും തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പൊതു കറൻസി എന്ന ആശയം കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചിരുന്നു. ഈ ആശയം യാഥാർഥ്യമാക്കാനും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സഹകരണം ശക്തമാക്കാനും പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന്‌ വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോ പറഞ്ഞു.

ലാറ്റിനമേരിക്കയ്‌ക്കും കരീബിയൻ രാജ്യങ്ങൾക്കുമായി പൊതു കറൻസി എന്ന ആശയം മേഖലയിലെ രാജ്യങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top