25 April Thursday

ട്രംപിന്റെ നികുതി വിവരങ്ങൾ പുറത്തുവിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Dec 31, 2022


വാഷിങ്‌ടൺ
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നികുതി വിവരങ്ങൾ പുറത്തുവിട്ട്‌ യുഎസ്‌ കോൺഗ്രസ് സമിതി. ട്രംപ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന കാലയളവുള്‍പ്പെടെ ആറുവര്‍ഷത്തെ കണക്കാണ് പുറത്തുവിട്ടത്. ട്രംപിന്റെയും പങ്കാളി മെലാനിയുടെയും വ്യക്തിഗത നികുതി വിവരങ്ങളും ബിസിനസ് വിവരങ്ങളും ഉൾപ്പെടെ 6000 പേജുള്ള രേഖയാണ് പരസ്യമാക്കിയത്.

ഭരണത്തിലിരുന്ന അവസാന വർഷമായ 2020ൽ ട്രംപും പങ്കാളി മെലാനിയും ഫെഡറൽ ആദായനികുതി ഇനത്തിൽ ഒരു രൂപപോലും അടച്ചിരുന്നില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2015 മുതൽ 2017 വരെയുള്ള കാലയളവിൽ ട്രംപിന്‌ ബ്രിട്ടൻ, ചൈന, അയർലൻഡ് എന്നിവിടങ്ങളിലെ ബാങ്കുകളില്‍ അക്കൗണ്ട് എടുത്തു. എന്നാൽ, വിവരങ്ങൾ പുറത്തുവിട്ടത്‌ അപകടകരമായ നീക്കമാണെന്ന്‌ ട്രംപ്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top