റാമള്ള
ആഴ്ചകൾ നീണ്ട സംഘർഷത്തെ തുടർന്ന് കഴിഞ്ഞയാഴ്ച അടച്ച, ഗാസയിലേക്കുള്ള പ്രധാന കവാടം വീണ്ടും തുറന്ന് ഇസ്രയേൽ. ഇതോടെ പലസ്തീനിൽനിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കാമെന്നായി. ഖത്തറിന്റെ മധ്യസ്ഥതയിലാണ് തീരുമാനം. ഗാസയിൽനിന്ന് ഇസ്രയേലിലേക്ക് കാൽനടയായി പ്രവേശിക്കാവുന്ന ഏക പാതയാണ് എറെസ് കവാടം. ഇതുവഴി പ്രതിദിനം 18,000ത്തോളം തൊഴിലാളികൾ ഇസ്രയേലിൽ വന്നുപോകുന്നതായാണ് കണക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..