വാഷിങ്‌ടൺ
വളരുന്ന സാമ്പത്തികശക്തിയായ ഇന്ത്യയുമായി അടുത്ത ബന്ധമാണ് ക്യാനഡ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്തോ പസഫിക് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലടക്കം ഇന്ത്യയുമായി ബന്ധം ശക്തമാക്കാനാണ് ക്യാനഡയും സുഹൃത്‌രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നത്. നിജ്ജാർ കൊലപാതകത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്.
അന്വേഷണവുമായി ഇന്ത്യ സഹകരിക്കണം–- മോൺട്രിയലിൽ വാർത്താസമ്മേളനത്തിൽ ട്രൂഡോ പറഞ്ഞു. അതേസമയം, നിജ്ജാർ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്യാനഡ പൊലീസ് പറഞ്ഞു. ഗുരുദ്വാരയുടെ സിസിടിവി ദൃശ്യങ്ങൾ വാഷിങ്‌ടൺ പോസ്റ്റിന് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്നതായി ഗുരുദ്വാര അധികൃതരും അറിയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..