29 March Friday

അൽ അഖ്‌സയിൽ സംഘർഷമുണ്ടാക്കി ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022


ജറുസലേം
ജറുസലേമിലെ അൽ അഖ്‌സ മസ്‌ജിദിലേക്ക്‌ ഇസ്രയേൽ തീവ്രദേശീയവാദികൾ കടന്നുകയറിയതിനെത്തുടർന്ന്‌ സംഘർഷം. രണ്ടായിരത്തോളം ജൂതരാണ്‌ ഞായറാഴ്‌ച രാവിലെ മസ്‌ജിദിലേക്ക്‌ കടന്നുകയറിയത്‌. ഇസ്രയേൽ ദേശീയവാദികൾ അൽ അഖ്‌സ മസ്‌ജിദ്‌ പരിസരത്തിലൂടെ റാലി നടത്തുന്നതിന്‌ മുന്നോടിയായായിരുന്നു നീക്കം. ഇതിനെ പലസ്‌തീൻകാർ ചെറുത്തതോടെ ഇസ്രയേൽ സുരക്ഷാസേന ലാത്തിച്ചാർജ്‌ നടത്തി.

റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു. സ്ഥലത്ത്‌ മൂവായിരത്തോളം പൊലീസുകാരെയാണ്‌ ഇസ്രയേൽ വിന്യസിച്ചിരുന്നത്‌. 18 പലസ്‌തീൻകാരെ അറസ്റ്റ്‌ ചെയ്‌തു. അൽ അഖ്‌സ മസ്‌ജിദ്‌ പിടിച്ചെടുത്ത്‌ ജൂത ആരാധനാകേന്ദ്രമാക്കുമെന്നാണ്‌ ഇസ്രയേൽ ദേശീയവാദികളുടെ പ്രഖ്യാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top