18 April Thursday

അംബരചുംബികള്‍ വേണ്ട ; പുതിയ തീരുമാനവുമായി ചൈന

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


ബീജിങ്‌
ചെറുനഗരങ്ങളിൽ മാനം മുട്ടെ ഉയരത്തിലുള്ള കെട്ടിട സമുച്ചയങ്ങൾ വേണ്ടെന്ന്‌ ചൈന. 30 ലക്ഷത്തിൽ താഴെ ജനങ്ങളുള്ള ചെറു നഗരങ്ങളിൽ 150 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടം അനാവശ്യമാണെന്ന്‌ ഭവന, നഗര–- ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

വൻ നഗരങ്ങളിൽ പ്രത്യേക അനുമതിയോടെ 250 മീറ്ററിലധികം ഉയരമുള്ള കെട്ടിടം നിർമിക്കാം. 500 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന്‌ നിലവില്‍ വിലക്കുണ്ട്. 128 നിലയുള്ള ഷാൻഹായ്‌ ടവർ ഉൾപ്പെടെ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിൽ ചിലത്‌ ചൈനയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top