29 March Friday

‘യുഎസ് പടക്കപ്പല്‍’ തകര്‍ത്ത് ഇറാന്‍ മിസൈല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


തെഹ്‌റാന്‍
തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ മിസൈല്‍ പരീക്ഷണം നടത്തി ഇറാന്‍ സൈന്യം. ഹോര്‍മൂസില്‍ സ്ഥിരം നിരീക്ഷണം നടത്താറുള്ള അമേരിക്കയുടെ കൂറ്റന്‍ വിമാനവാഹിനി പടക്കപ്പലായ നിമിറ്റ്‌സിന്റെ തനിപ്പകര്‍പ്പ് ഒരുക്കി, അതിനെ ഹെലികോപ്റ്ററില്‍നിന്നും മിസൈല്‍ തൊടുത്ത് തകര്‍ത്തു.”മഹാനായ പ്രവാചകന്‍ 14’ എന്നുപേരിട്ട സൈനിക പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനൽ പുറത്തുവിട്ടു. ​ഗള്‍ഫ് തീരത്തേക്ക് പടക്കപ്പലുകളെ അയച്ച് അമേരിക്ക ഭീഷണി ഉയര്‍ത്തവെയാണ് തെക്കന്‍ ഇറാനിലെ തുറമുഖ നഗരമായ ബന്ദാര്‍ അബ്ബാസ് തീരത്ത് ഇറാന്‍ സൈന്യം പരിശീലനം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top