18 September Thursday

ചൈനയിൽ കോവിഡ്‌ കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


ബീജിങ്
ചൈനയില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേക്കെത്തി. ശനിയാഴ്ച 39,791 പേര്‍ക്ക്‌ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ചൈനയില്‍ ആശങ്ക തുടരുകയാണ്. പുതുതായി ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് തീവ്രമായതിന്‌ പിന്നാലെ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും ശക്തമാകുന്നതായാണ്‌ റിപ്പോർട്ട്‌. ഷാങ്ഹായിയില്‍ ഉൾപ്പെടെ സര്‍ക്കാരിന്റെ കോവിഡ് നയങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

എന്നാൽ ചൈനയോ ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. അടച്ചിടൽ നിലവിലുള്ള സിൻജിയാങ് പ്രവിശ്യയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ അടുത്തിടെ 10പേര്‍ മരിച്ചിരുന്നു. അടച്ചിടൽ നിയന്ത്രണങ്ങളാണ്‌ മരണസംഖ്യ ഉയരാനിടയാക്കിയതെന്ന്‌ ആരോപിച്ചാണ്‌ പ്രതിഷേധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top