25 April Thursday

ഉപഗ്രഹങ്ങളെ ആക്രമിക്കും ; 
മുന്നറിയിപ്പുമായി റഷ്യ

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2022


മോസ്കോ
ഉക്രയ്‌ന്‌ സഹായം നൽകുന്നത്‌ നിർത്തിയില്ലെങ്കിൽ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും കൃത്രിമോപഗ്രഹങ്ങളെ ആക്രമിക്കാൻ മടിക്കില്ലെന്ന്‌ റഷ്യ. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ അമേരിക്ക ബഹിരാകാശത്തെ ഉപയോഗിക്കുകയാണെന്നും യുഎന്നിലെ റഷ്യൻ സ്ഥാനപതി കോൺസ്‌റ്റാന്റിൻ വൊറോണ്ട്‌സോവ്‌ പറഞ്ഞു. ഈ നയം തുടർന്നാൽ, തിരിച്ചടി പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പ്‌ നൽകി. 

1957ൽ ആദ്യ കൃത്രിമോപഗ്രഹം (സ്പുട്‌നിക്‌ ഒന്ന്‌) വിക്ഷേപിക്കുകയും 1961ൽ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുകയും ചെയ്ത രാജ്യമാണ്‌ റഷ്യ. 2021ൽ മിസൈൽ അയച്ച്‌ തങ്ങളുടെതന്നെ കൃത്രിമോപഗ്രഹം നശിപ്പിച്ച റഷ്യയുടെ മുന്നറിയിപ്പ്‌ പാശ്ചാത്യ രാജ്യങ്ങളും ഗൗരവത്തോടെയാണ്‌ കാണുന്നത്‌.

താപനിലയത്തിൽ 
ഡ്രോൺ ആക്രമണം
റഷ്യയുടെ ഭാഗമായ ക്രിമിയയിലെ താപനിലയത്തിനുനേരെ ഡ്രോ ൺ ആക്രമണം. ബുധൻ രാത്രിയാണ്‌ ബൽക്ലാവ താപനിലയത്തിനുനേരെ ആക്രമണമുണ്ടായത്‌. ട്രാൻസ്‌ഫോർമറിൽ തീപിടിത്തമുണ്ടായി. ഉക്രയ്‌നാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ റഷ്യ ആരോപിച്ചു.
അതേസമയം, ഉക്രയ്‌ൻ ആക്രമണം രൂക്ഷമാക്കിയതിനെ തുടർന്ന്‌ ഖെർസണിൽനിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നത്‌ ഊർജിതമായി തുടരുന്നു. ദിവസങ്ങൾക്കുള്ളിൽ 70,000 പേരെ സുരക്ഷിത ഇടത്തേക്ക്‌ മാറ്റിയതായി റഷ്യൻ സൈന്യം അറിയിച്ചു. വൈദ്യുതിവിതരണശൃംഖല തകർന്നതോടെ പല പ്രദേശങ്ങളും ഇരുട്ടിലായി. റഷ്യൻ ആക്രമണത്തിൽ കീവിലെ വൈദ്യുതനിലയത്തിലും തീപിടിത്തമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top