10 July Thursday

ചർച്ചിലിന്റെ യുദ്ധകാര്യാലയം ഇനി ആഡംബര ഹോട്ടൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023


ലണ്ടൻ
രണ്ടാം ലോകയുദ്ധകാലത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ യുദ്ധകാര്യാലയം ഇനി ആഡംബര ഹോട്ടൽ. ഇന്ത്യൻ കമ്പനിയായ അഹൂജ ഗ്രൂപ്പാണ്‌ ഡൗണിങ്‌ സ്‌ട്രീറ്റിന്‌ എതിരെ വൈറ്റ്‌ഹാളിലുള്ള കെട്ടിടം എട്ടുവർഷംമുമ്പ്‌ വാങ്ങിയത്‌. സിംഗപൂർ കമ്പനിയായ റാഫിൾസ്‌ ഹോട്ടലുമായി ചേർന്ന്‌ ഇതിനെ ‘ഓവോ’ ഹോട്ടലാക്കി മാറ്റി. ഇന്ത്യൻ–- ബ്രിട്ടൻ രീതികൾ സമന്വയിപ്പിച്ചായിരുന്നു നവീകരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളുമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top