28 March Thursday

ഹജ്ജ്‌ തീര്‍ഥാടനത്തിന് നാളെ തുടക്കം ; വ്യാഴാഴ്ച അറഫാ സംഗമം

അനസ് യാസിന്‍Updated: Tuesday Jul 28, 2020


മനാമ
ഈവർഷത്തെ ഹജ്ജ് തീർഥാടനം ബുധനാഴ്ച ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ സൗദിയില്‍നിന്നുള്ള ആയിരത്തോളം പേര്‍ മാത്രമാണ് ഹജ്ജിൽ പങ്കെടുക്കുക. വ്യാഴാഴ്ചയാണ് മുഖ്യ ചടങ്ങായ അറഫാ സംഗമം. വെള്ളിയാഴ്ച ബലിപെരുന്നാൾ.
തെര‍ഞ്ഞെടുക്കപ്പെട്ടവരില്‍ 700 വിദേശികളുണ്ട്. സൗദിയിലെ 160 രാജ്യക്കാരിൽ നിന്നാണ് ഇവരെ നിശ്ചയിച്ചത്. കോവി‍ഡ് പരിശോധനയ്‌ക്കുശേഷം ഇവര്‍  ഏഴ് ദിവസത്തെ സമ്പര്‍ക്കവിലക്കില്‍. ഹജ്ജിനുശേഷം 14 ദിവസവും സമ്പര്‍ക്കവിലക്കുണ്ടാകും. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ഒമ്പത് മീറ്റർ അകലം പാലിച്ച് സൗകര്യം ഒരുക്കി.

ജംറകളിലെറിയാനുള്ള കല്ലുകൾ അണുമുക്തമാക്കിയശേഷം പായ്‌ക്കറ്റുകളിലാക്കി നല്‍കും. തീർഥാടകർക്ക് അണുനശീകരണി, മുഖാവരണം, നമസ്‌കാര വിരിപ്പ്, മരുന്ന് തുടങ്ങിയ നല്‍കി.

കഴിഞ്ഞ വർഷം 25 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ 18 ലക്ഷത്തോളം വിദേശത്തുനിന്ന്. ആറ് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും സൗദിയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top