25 April Thursday

സുഡാനില്‍ വ്യോമാക്രമണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2023


ഖാർത്തൂം
സുഡാനിൽ സൈനിക–- അർധസൈനിക വിഭാഗങ്ങൾക്കിടയിൽ വെടിനിർത്തൽ നീട്ടാൻ നിർദേശം. മൂന്നുദിവസ വെടിനിർത്തൽ ധാരണയുടെ കാലാവധി വ്യാഴാഴ്ച രാത്രി അവസാനിക്കാനിരിക്കെ, മേഖലയിലെ ആഫ്രിക്കൻ വ്യാപാര കൂട്ടായ്മയായ ഐജിഎഡിയാണ്‌ ധാരണ നീട്ടാനുള്ള നിർദേശം മുന്നോട്ടുവച്ചത്‌. ദക്ഷിണ സുഡാൻ, കെനിയ, ജിബൂട്ടി എന്നീ രാജ്യങ്ങളുടെ തലവന്മാരുടെ മുൻകൈയിലാണ്‌ ശുപാർശ. സൈനിക മേധാവി ഇതിന്‌ പ്രാഥമിക അംഗീകാരം നൽകി. അർധസൈനിക വിഭാഗമായ ആർഎസ്‌എഫ്‌ പ്രതികരിച്ചിട്ടില്ല.

അതേസമയം, വെടിനിർത്തൽ ധാരണയുടെ അവസാന മണിക്കൂറുകളിൽ സുഡാൻ സൈന്യം ഖാർത്തൂമിലും പടിഞ്ഞാറൻ ഡാർഫുവിലുമടക്കം ആർഎസ്‌എഫ്‌ കേന്ദ്രങ്ങളിലേക്ക്‌ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്‌. ഏറ്റുമുട്ടൽ ആരംഭിച്ചശേഷം 14,000 സുഡാൻ അഭയാർഥികൾ അയൽരാജ്യമായ ഈജിപ്തിൽ എത്തി. 50 രാജ്യത്തിന്റെ പൗരരായ 2000 പേരും രാജ്യത്ത്‌ എത്തിയതായി ഈജിപ്ത്‌ വിദേശമന്ത്രാലയം വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top