26 April Friday

സുഡാനിൽ യുദ്ധക്കുറ്റവാളി ജയിൽ ചാടി

വെബ് ഡെസ്‌ക്‌Updated: Thursday Apr 27, 2023


ഖാർത്തൂം
കലാപഭൂമിയായ സുഡാനിലെ ജയിലുകളിൽനിന്ന്‌ കൊടുംകുറ്റവാളികൾ ഉൾപ്പെടെ ജയിൽചാടി. യുദ്ധക്കുറ്റം ചുമത്തി തടവിലാക്കിയിരുന്ന അഹമ്മദ്‌ ഹാറൂണാണ്‌ ജയിൽ ചാടിയത്‌. 2019ൽ പുറത്താക്കപ്പെട്ട സ്വേച്ഛാധിപതി ഒമർ അൽ ബാഷിറിന്റെ അടുത്ത അനുയായിയാണ്‌ ഇദ്ദേഹം. അധികാരത്തിൽനിന്ന്‌ പുറത്താക്കപ്പെട്ടശേഷം അൽ ബാഷറും സഹായികളും തലസ്ഥാനമായ ഖാർത്തൂമിലെ കോബർ ജയിലിലായിരുന്നു. എന്നാൽ, അൽ ബാഷിറിനെയും സഹായികളെയും ജയിലിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നെന്ന്‌ സൈന്യം അവകാശപ്പെട്ടു.

സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്‌എഫും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ച്‌ 11 ദിവസം പിന്നിട്ടിട്ടും സുഡാനിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്‌. മൂന്നുദിവസം വെടിനിർത്തലിന്‌ ധാരണയായെങ്കിലും അതിന്റെ രണ്ടാംദിവസമായ ബുധനാഴ്ചയും പലയിടത്തും സംഘർഷമുണ്ടായി. ആശുപത്രികളിൽ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ട്‌. എണ്ണസംസ്കരണശാലയും വൈദ്യുതനിലയങ്ങളും പിടിച്ചെടുത്തതായി ആർഎസ്‌എഫ്‌ അവകാശപ്പെട്ടു.

അതിനിടെ, ഏറ്റുമുട്ടലിനിടയിൽപ്പെട്ട്‌ മരിച്ച അമേരിക്കൻ പൗരന്മാരുടെ എണ്ണം രണ്ടായി. ആകെ 459 സാധാരണക്കാർ സുഡാനിൽ കൊല്ലപ്പെട്ടതായാണ്‌ വിവരം.  50 രാജ്യത്തുനിന്നുള്ള 1687 പേരുമായുള്ള കപ്പൽ സൗദി അറേബ്യയിൽ എത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top