11 December Monday

ഹോളിവുഡ്‌ സമരം 
ഒത്തുതീർപ്പിലേക്ക്‌ ; എഴുത്തുകാർ
 താൽക്കാലിക
 കരാറിലെത്തി , അഭിനേതാക്കളുടെ
 സമരം തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


ലൊസ്‌ ആഞ്ചലസ്‌
ഹോളിവുഡിനെ നിശ്ചലമാക്കി മാസങ്ങളായി തുടരുന്ന  എഴുത്തുകാരുടെ സമരം ഒത്തുതീർപ്പിലേക്ക്‌. മിനിമം വേതനം സംബന്ധിച്ച്‌ സ്റ്റുഡിയോകളുമായി താൽക്കാലിക കരാറിൽ എത്തിയതായി റൈറ്റേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ അമേരിക്ക അറിയിച്ചു. എന്നാൽ സമരത്തിലുള്ള അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായില്ല. കരാറിലെത്താത്തതിനാൽ അഭിനേതാക്കൾ സമരം തുടരും.

എഴുത്തുകാർക്ക് മികച്ച വേതനം, ഹിറ്റ് ഷോകൾ സൃഷ്‌ടിക്കുന്നതിന് കൂടുതൽ പ്രതിഫലം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽനിന്നുള്ള സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആയിരക്കണക്കിന് ചലച്ചിത്ര–--ടെലിവിഷൻ എഴുത്തുകാർ മെയ് ആദ്യമാണ്‌ സമരം ആരംഭിച്ചത്‌. സമരം 500 കോടി ഡോളർ (ഏകദേശം 365,750,000,000  രൂപ) നഷ്‌ടമുണ്ടാക്കിയെന്നാണ് കണക്ക്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top