വാഷിങ്‌ടൺ
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് പേരെ അയക്കുന്ന ക്രൂ–--7 ദൗത്യം മാറ്റി നാസയും സ്‌പേസ് എക്‌സും. ശനിയാഴ്‌ചത്തേക്കാണ് മിഷൻ മാറ്റിയത്. മൈക്രോഗ്രാവിറ്റി ലബോറട്ടറിയിലേക്ക് സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ ക്രൂവിന്റെ വിക്ഷേപണം ശനി പുലർച്ചെ 3:27ന് ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു. ദൗത്യത്തിന് അമേരിക്കക്കാരനായ ജാസ്മിൻ മൊഗ്ബെലിയാണ് നേതൃത്വം നൽകുന്നത്.
ഡെൻമാർക്കിലെ ആൻഡ്രിയാസ് മൊഗൻസൻ, ജപ്പാനിലെ സതോഷി ഫുരുകാവ, റഷ്യയിലെ കോൺസ്റ്റാന്റിൻ ബോറിസോവ് എന്നിവരും ദൗത്യത്തിലുണ്ട്. ഇവർ ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..