28 March Thursday

യുഎഇയിലെത്താന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

അനസ് യാസിന്‍Updated: Saturday Jul 25, 2020


മനാമ
യുഎഇയിൽ എത്തുന്ന എല്ലാവർക്കും ആഗസ്ത് ഒന്ന് മുതൽ ആർടി-പിസിആർ കോവിഡ് പരിശോധന നിർബന്ധമാക്കി. ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ രാജ്യത്തെ വിമാനതാവളങ്ങളിലെത്തുന്ന ഏതു രാജ്യക്കാർക്കും ഇത് ബാധകം. 12 വയസ്സിന് താഴെയുള്ള കുട്ടികളെയും ശാരീരികവെല്ലുവിളിയുള്ള കുട്ടികളെയും ഒഴിവാക്കി.

യുഎഇ സർക്കാർ അംഗീകരിച്ച അതത് രാജ്യങ്ങളിലെ അംഗീകൃത ലാബിൽ 96 മണിക്കൂറിനിടെ നടത്തിയ കോവിഡ് ഫലമാണ് ഹാജരാക്കേണ്ടത്. അംഗീകൃത ലബോറട്ടറികൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് യുഎഇ വിമാനതാവളങ്ങളിൽ പരിശോധന നടത്തും. 17 രാജ്യങ്ങളിലായി 106 പരിശോധനാ കേന്ദ്രങ്ങളാണ് യുഎഇ അംഗീകരിച്ചത്. തിരിച്ചെത്തുന്ന പ്രവാസികൾക്ക് 14 ദിവസത്തെ സമ്പർക്ക വിലക്ക് നിർബന്ധം.

താമസവിസക്കാർക്ക് തിരിച്ചുവരാൻ യുഎഇ-ഇന്ത്യ സെക്ടറിൽ നടക്കുന്ന പ്രത്യേക വിമാന സർവീസ് ഞായറാഴ്ച അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top