26 April Friday

ഉക്രയ്‌ൻ വിഷയത്തിൽ യുഎൻ വോട്ടെടുപ്പ് ; വിട്ടുനിന്ന്‌ ഇന്ത്യയും ചൈനയും

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2023


ഉക്രയ്‌നിൽ ശാശ്വതമായ സമാധാനം ഉറപ്പുവരുത്തണമെന്ന്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭ.  193 അംഗ പൊതുസഭയില്‍ ഇന്ത്യയും ചൈനയും ഉൾപ്പെടെ  32 അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. 141 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഏഴംഗങ്ങൾ എതിർത്തു.

ഇരു രാജ്യത്തിനും അഗീകരിക്കാനാകുന്ന പരിഹാര നിർദേശത്തിന്‌ സമീപത്തെങ്കിലും എത്താനായോ എന്ന്‌ ലോകരാജ്യങ്ങൾ പരിശോധിക്കണമെന്ന്‌ പ്രമേയ ചർച്ചയിൽ ഇന്ത്യൻ സ്ഥാനപതി രുചിര കാംഭോജ് ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നും അവർ ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങൾ ഉക്രയ്‌ന്‌ കൂടുതൽ സഹായം എത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഉക്രയ്‌ൻ വിഷയം ചർച്ച ചെയ്യാൻ പൊതുസഭ ഒരു വർഷത്തിനിടെ ആറുതവണ പ്രത്യേക അടിയന്തര യോഗങ്ങൾ ചേർന്നിരുന്നു. നേരത്തേ ബലാറസ്‌ മുന്നോട്ടുവച്ച രണ്ടു ഭേദഗതിയും വോട്ടിനിട്ടപ്പോഴും ഇന്ത്യ വിട്ടുനിന്നു. ഇരു ഭേദഗതിയും പാസായില്ല.

വെടിനിർത്തണമെന്ന് ചൈന
ഉക്രയ്‌ൻ യുദ്ധം ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വെടിനിർത്തൽ ആഹ്വാനവുമായി ചൈന. പ്രശ്‌നങ്ങൾ സമാധാനപരമായി ചർച്ച ചെയ്ത്‌ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top