29 March Friday

തീവ്രവാദവിരുദ്ധ നിയമപ്രകാരം ഇമ്രാനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 23, 2022


ഇസ്ലാമാബാദ്
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി വ്യാഴംവരെ മുന്‍കൂര്‍ ജാമ്യം നല്‍കി. ശനിയാഴ്ച ഇസ്ലാമാബാ​ദില്‍ റാലിക്കിടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന്‌ ഇമ്രാന്‍ ഖാനെതിരെ പൊലീസ് തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ തന്റെ അടുത്ത അനുയായിയെ പൊലീസും കോടതിയും കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നുവെന്നായിരുന്നു ഖാന്റെ പ്രതികരണം.

അറസ്റ്റുണ്ടാകുമെന്ന അറിയിപ്പുകള്‍ വന്നതോടെ തെഹ്‌രീകി ഇന്‍സാഫ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. ഇമ്രാന് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇസ്ലാമാബാദിലെ വസതിക്ക്‌ മുന്നില്‍ ഒത്തുകൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top