19 April Friday

ചൈന ആക്രമിച്ചാൽ തയ്‌വാനെ പ്രതിരോധിക്കുമെന്ന് യുഎസ്

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ടോക്യോ
ചൈന ആക്രമിച്ചാൽ തയ്‌വാനെ പിന്തുണയ്‌ക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. തയ്‌വാനെ പ്രതിരോധിക്കാൻ യുഎസ്‌ പ്രതിജ്ഞാബദ്ധമാണ്‌. ഇതിനായി സൈന്യത്തെ ഉപയോഗിക്കുമെന്നും ബൈഡൻ പറഞ്ഞു. ജപ്പാനിൽ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ചേർന്നുള്ള വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. സൈന്യത്തെ ഉപയോഗിച്ച്‌ ചൈന തയ്‌വാനെ കീഴടക്കുന്നത്‌ അംഗീകരിക്കാനാകില്ല. നിലവിൽ ഉക്രയ്‌നിൽ നടക്കുന്നതിന്‌ സമാനമാണ് ഇതെന്നും ബൈഡൻ പറഞ്ഞു.

ആദ്യമായാണ്‌ തയ്‌വാൻ സൈന്യത്തെ ഇറക്കുമെന്ന് അമേരിക്ക പ്രഖ്യാപിക്കുന്നത്. ഇതുവരെ വിഷയത്തിൽ തന്ത്രപരമായ അവ്യക്തത സൂക്ഷിക്കുകയായിരുന്നു യുഎസ്‌. തയ്‌വനോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി തയ്‌വാൻ വിദേശമന്ത്രി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top