19 April Friday

അൽ അഖ്‌സയിൽ വീണ്ടും ഇസ്രയേൽ അതിക്രമം

വെബ് ഡെസ്‌ക്‌Updated: Saturday Apr 23, 2022


ജറുസലേം
ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ പൊലീസിന്റെ അക്രമത്തിൽ 31 പലസ്തീൻകാർക്ക്‌ പരിക്ക്‌. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ്‌ക്രസന്റ്‌ അറിയിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്‌. രാവിലെ പ്രാർഥനയ്‌ക്കുശേഷം പള്ളിയിൽ പ്രവേശിച്ച പൊലീസ്‌ ഗ്രനേഡുകളും റബർ ബുള്ളറ്റുകളും പ്രയോഗിച്ചെന്നാണ്‌ റിപ്പോർട്ട്‌. ഇരുനൂറോളം പലസ്തീൻകാർ അവിടെയുണ്ടായിരുന്നു. പൊലീസിനുനേരെ പലസ്തീൻകാർ കല്ലെറിഞ്ഞതാണ്‌ സംഘർഷത്തിനു കാരണമെന്നാണ്‌ ഇസ്രയേൽ പൊലീസിന്റെ പക്ഷം.മാർച്ച്‌ മുതൽ 29 പലസ്തീൻകാരാണ്‌ വെസ്റ്റ്‌ ബാങ്കിൽ ഇസ്രയേൽ അതിക്രമത്തിൽ കൊല്ലപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top