25 April Thursday

നിശാക്ലബ്ബിൽ 
വെടിവയ്പ്‌ ; 
5 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022


കൊളറാഡോ
അമേരിക്കയിലെ കൊളറാഡോ സ്പ്രിങ്സിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കായുള്ള നിശാക്ലബ്ബിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ മരിച്ചു. 25 പേർക്ക്‌ പരിക്കേറ്റു. ആൻഡേഴ്‌സൺ ലീ ആൽഡ്രിക്‌ എന്ന ഇരുപത്തിരണ്ടുകാരനാണ്‌ വെള്ളിയാഴ്ച പാതിരാത്രിയോടടുത്ത്‌ ‘ക്ലബ്‌ ക്യു’വിൽ ആക്രമണം നടത്തിയത്‌. സ്ഥലത്തുണ്ടായിരുന്നവർ സമയോചിതമായി ഇടപെട്ട്‌ അക്രമിയെ കീഴടക്കിയതിനാൽ കൂടുതൽ മരണം ഒഴിവാക്കാനായെന്ന്‌ പൊലീസ്‌ പറഞ്ഞു. തോക്ക്‌ ഉപയോഗിച്ചുള്ള അതിക്രമങ്ങൾ പകർച്ചവ്യാധിയായി മാറിയെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രതികരിച്ചു. 2016ൽ ഫ്ലോറിഡയില്‍ ലൈംഗിക ന്യൂനപക്ഷങ്ങൾക്കായുള്ള നിശാക്ലബ്ബിൽ വെടിവയ്പില്‍ 49 പേരാണ്‌ കൊല്ലപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top