ദുബായ്
ഏതാനും വർഷങ്ങൾക്കിടെ അതിർത്തികടക്കാൻ ശ്രമിച്ച നൂറുകണക്കിന് കുടിയേറ്റക്കാരെ സൗദി അറേബ്യൻ സൈനികർ വധിച്ചെന്ന് റിപ്പോർട്ട്. യമൻ അതിർത്തിവഴി രാജ്യത്ത് കടക്കാൻ ശ്രമിച്ച ഇത്യോപ്യക്കാരെയാണ് വെടിവച്ച് കൊന്നതെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ദൃക്‌സാക്ഷി വിവരണം ഉൾപ്പെടെയാണ് റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ടവരെ മറവുചെയ്യാനായി സ്ഥിരം അഭയാർഥി പാതകളിൽ ഒരുക്കിയിരിക്കുന്ന കുഴിമാടങ്ങൾ ദൃക്‌സാക്ഷികൾ കാണിച്ചുനൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
സൗദിയിൽ 7.5 ലക്ഷം ഇത്യോപ്യക്കാരുണ്ടെന്ന് 2022ലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 4.5 ലക്ഷംപേരുംഅനധികൃതമായി കുടിയേറിയവരാണ്.
അതിർത്തിയിൽ കുടിയേറ്റക്കാർക്കെതിരെ സൗദി സൈന്യം 2022 ഒക്ടോബർ മൂന്നിന് നടത്തിയ വെടിവയ്പിൽ 430 പേർ കൊല്ലപ്പെടുകയും 650 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..