12 July Saturday

ബാലചൂഷണം: നടപടിയുമായി ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021


ഹോങ്കോങ്‌
കുട്ടികളുമായി ബന്ധപ്പെട്ട ലൈം​ഗിക ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഇ -കൊമേഴ്സ് ഭീമൻ അലിബാബ, ​ഗെയ്മിങ്‌ സ്ഥാപനം ടെന്‍സെന്റ് എന്നിവയ്ക്ക് കീഴിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ ചൈനയുടെ നടപടി. ലൈം​ഗിക ഉള്ളടക്കമുള്ള  ചെറു വീഡിയോകളും സ്റ്റിക്കറുകളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ നിരോധിക്കാൻ ഇന്റര്‍നെറ്റ് നിരീക്ഷണസമിതി ഈ സ്ഥാപനങ്ങളോട്‌ ഉത്തരവിട്ടു. അലിബാബയുടെ താബോ, ടെന്‍സെന്റിന്റെ ക്യൂക്യൂ മെസേജിങ്‌ സര്‍വീസ്, ലൈവ് സ്ട്രീമിങ്‌ സൈറ്റ് ക്വായിഷോ തുടങ്ങിയ സൈറ്റുകളിലാണ് ഇത്തരം ഉള്ളടക്കം കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top